കാഴ്ച്ചപ്പാടും ദൌത്യവും
കാഴ്ചപ്പാടും ദൗത്യവും
കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്
കാഴ്ചപ്പാട്
VISION
സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക നീതി, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി കുഴുപ്പിള്ളിയെ മികച്ച ജീവിത നിലവാരമുള്ള മാതൃകാ തീരദേശ ഗ്രാമപഞ്ചായത്താക്കി മാറ്റുക.
ദൗത്യം
MISSION
ജനങ്ങൾക്ക് ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും ലഭ്യമാക്കുക.
ശുചിത്വം, മാലിന്യസംസ്കരണം, ആരോഗ്യ സംരക്ഷണം എന്നിവ ശക്തിപ്പെടുത്തുക.
മത്സ്യബന്ധനം, കൃഷി, ചെമ്മീൻ കൃഷി തുടങ്ങിയ പ്രാദേശിക ഉപജീവന മേഖലകളെ പ്രോത്സാഹിപ്പിക്കുക.
വിദ്യാഭ്യാസം, സാമൂഹികക്ഷേമം, സ്ത്രീശാക്തീകരണം എന്നിവയ്ക്ക് മുൻഗണന നൽകുക.
ജനപങ്കാളിത്തത്തോടെ വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക.
തീരദേശ പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിച്ച് സുസ്ഥിര വളർച്ച ഉറപ്പാക്കുക.