സ്വച്ഛത ഹി സേവ
സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കുഴുപ്പുള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണതല ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട M.L.A. ടോണി ചമ്മണി നിർവ്വഹിച്ചു.

ഉദ്ഘാടന ചടങ്ങ്
സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കുഴുപ്പുള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണതല ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട M.L.A. ടോണി ചമ്മണി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി തദേവൂസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് M.M. പ്രമുഖൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സിന്ധു രാജൻ, ആന്റണി പുത്തനങ്ങാടി, ജലജരഘു, വാർഡ് മെമ്പർമാരായ ആന്റണി കല്ലൂർ, ബിന്ദു സുധാകരൻ, ജോമി ജോസഫ്, സുമേഷ് എ എസ്, രജിത സജീവ്, വർഷമോൾ, പ്രസീജ പി പി, ഹരിത കർമ്മ സേന അംഗങ്ങൾ, പ്രോജക്ട് അസിസ്റ്റൻ്റ് സമീന സി എസ് എന്നിവർ പങ്കെടുത്തു.


ഹരിത കർമ്മ സേന
ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു.
വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ
വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ എല്ലാ വാർഡിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ തത്സമയ പ്രദർശനം
ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ക്രീനിൽ നിർമ്മലം പുതുയുഗ ശുചിത്വ കേരളം സംസ്ഥാനതല ഉദ്ഘാടന പരിപാടി തത്സമയം പ്രദർശിപ്പിച്ചു.

പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ


പ്രവർത്തനങ്ങൾ
